Video

Wayanad's Chunda always got the company of a wild boar named 'Muthu' | Kerala

Wayanad's Chunda always got the company of a wild boar named 'Muthu' | Kerala
ചുണ്ടയ്ക്ക് കൂട്ടായ് മുത്തുവെന്ന കാട്ടുപന്നി കാടിനോടും വന്യമൃഗങ്ങളോടുമൊത്ത് ചേർന്ന് അവരിലൊരാളായി മാത്രം ജീവിച്ചവരാണ് വയനാട്ടിലെ ആദിമ ജനസമൂഹം. ആ ജീവിതത്തെ ഓർമ്മപ്പെടുത്തുകയാണ് മടൂർ കാട്ടുനായ്ക്ക കോളനിയിലെ ചുണ്ടയും അവർ സ്നേഹമുട്ടി വളർത്തുന്ന മുത്തുവെന്ന കാട്ടുപന്നിയും. ആഴ്ചകൾ മാത്രം പ്രായമുള്ള പെൺ കാട്ടുപന്നിക്കുഞ്ഞിനെ രണ്ട് വർഷം മുൻപാണ് ചുണ്ടയ്ക്ക് കിട്ടുന്നത്. അടുത്തുള്ള കാപ്പിത്തോട്ടത്തിൽ പശുവിന് പുല്ല് വെട്ടാൻ പോയപ്പോഴാണ് ഒറ്റയ്ക്ക് നിലത്ത് കിടക്കുന്ന പന്നിക്കുഞ്ഞിനെ കണ്ടത്. റസ്കും പാലും കട്ടൻ ചായയുമൊക്കെ കൊടുത്ത് വളർത്തി. രാത്രിയിൽ പുതപ്പൊക്കെ പുതപ്പിച്ച് കൂടെത്തന്നെയുറക്കി. വലുതായിട്ടും ഉറങ്ങാൻ നേരം മുത്തു ചുണ്ടയുടെ അടുത്തെത്തും, കൂടെ കിടന്നുറങ്ങും. രാവിലെ ചുണ്ട വളർത്തുന്ന പശുക്കളോടൊപ്പം പോയി പുല്ല് തിന്നും. എവിടെ പോകുമ്പോഴും ചുണ്ടയുടെ കൂടെ മുത്തുമുണ്ടാകും, ഊണിലും ഉറക്കത്തിലും. വെളുപ്പിന് പശുക്കളെ കറക്കാനായി ചുണ്ട എഴുന്നേൽക്കുമ്പോ കൂടെ അവളുമുണരും; കറന്ന പാലിൽ 2 ഗ്ലാസ്സ് അവൾക്കുള്ളതാണ്. വന്യമൃഗങ്ങളെ മനുഷ്യനും; മനുഷ്യനെ മൃഗങ്ങളും ആക്രമിയ്ക്കുന്ന വാർത്തകൾ പതിവാകുന്ന ഇക്കാലത്തും ചുണ്ടയുടേയും മുത്തുവിന്റെയും സ്നേഹഗാഥ തുടരുകയാണ്, ഇടർച്ചകളേതുമില്ലാതെ... camera : kr ramith